2009 ഓഗസ്റ്റ് 16

ദുബൈ റോഡിലെ അപകടങ്ങള്‍ അശ്രദ്ധമൂലമൊ?

മനോഹരവും,വ്രിത്തിയുള്ളതുമായ യു എ ഇ റോഡുകളിലൂടെ വാഹനം ഓടിക്കാന്‍ ഭാഗ്യം കൈവന്ന വ്യകതി എന്ന നിലയില്‍
ചില ആശങ്കകള്‍ പങ്ക് വെയ്ക്കുകയാണിവിടെ.ദിനം പ്രതി നിരവധി അപകടങ്ങളാണു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ഇതില്‍
മലയാളികളുടെ സാന്നിദ്ധ്യവും വിരളമല്ല.നാട്ടില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെടുംബോള്‍ റോഡിന്റെ ശോച്യാവസ്ഥ
വാഹനത്തിന്റെ നിലവാരമില്ലായ്ക മുതലായ കാര്യങ്ങളാണു ശ്രദ്ധയില്‍ പെടുക.മിക്കാവാറും മദ്യപിച്ച് വണ്ടി ഓടിച്ച് ഉണ്ടാക്കുന്ന
അപകടങ്ങളാണു കേരളത്തിന്റെ ദുരന്തം.എന്നാല്‍ നല്ല രീതിയില്‍ വിഭാവന ചെയ്തതും ,വ്യക്തമായ സിഗ്നല്‍ സംവിധാനങ്ങള്‍
ഉണ്ടായിട്ട് കൂടി ദുബൈല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കന്നതിന്റെ കാരണം എന്ത് ?അതില്‍ നിന്നും രക്ഷനേടാനുള്ള ഒറ്റമൂലി എന്ത് ?

വളരെ നാളായി ദുബൈ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് നമ്മുടെ
അശ്രദ്ധ തന്നെയാണു അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നത്.ഏറ്റവും കൂടുതല്‍ മാരകമാകുന്നത് ഹൈവേകളിലെ
അപകടമാണു.ഏറെക്കുറെ ഓവര്‍ സ്പീഡും അടുത്ത ട്രാക്കിലൂടെ വരുന്ന വാഹനത്തിന്റെ സ്പീഡ് മനസ്സിലാക്കാതെയുള്ള
ട്രാക്ക് മാറ്റവും ആണു ഹൈവേകളില്‍ ദുരന്തം വിതയ്ക്കുന്നത്.

നമ്മള്‍ മലയാളികള്‍ ഏറെക്കുറെ അപകടത്തില്‍ ചെന്ന്‍ ചാടുന്നത് ഭയം കൊണ്ടും റോഡിന്റെ അവസ്ഥയെ മനസ്സിലാക്കാനുള്ള
അജ്ഞത കൊണ്ടും ആണെന്നത് പരമാര്‍ത്ഥമാണു.ഹൈവേകളില്‍ ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്ത് ട്രക്കിന്റെ മുന്നില്‍ പെട്ടെന്ന്‍
ബ്രേക്ക് ചെയ്യുംബോഴുണ്ടാകുന്ന അപകടമാണു മാരകമാകുന്നത്.ഒരു കാരണ വശാലും ചെറിയ വാഹങ്ങള്‍ ട്രക്കിനു മുന്നില്‍
സഡന്‍ ബ്രേക്ക് ചെയ്യാന്‍ ഇട വരുത്തരുത്.കാരണം നിശ്ചിത സ്പീഡില്‍ വരുന്ന ട്രക്ക് ട്രൈവര്‍മാര്‍ക്ക് പെട്ടെന്ന്‍ മുന്നിലെത്തുന്ന
ചെറു വാഹനങ്ങള്‍ കണ്ണില്‍ പെട്ടെന്ന്‍ വരില്ല.ട്രക്കിനും വലിയ വാഹനങ്ങളും ചെറു വാഹനങ്ങളെ ഭയപ്പെടുത്തുന്നത്
സ്ഥിരമാണു.

ട്രൈവിംഗ് ഉല്ലാസമാക്കാനും ആക്സിഡന്റ് ഒഴിവാക്കാനുമുള്ള ഒറ്റ മൂലി റോഡില്‍ ടെന്‍ഷന്‍ കുറയ്ക്കുക എന്നത് തന്നെയാണു.
അടുത്ത ട്രാക്ക്കാരന്‍ അല്‍പം നിയമ ലംഘനം നടത്തിയാലും അവനില്‍ പ്രകോപിതരാവാതെ നിയമ ലംഘകനെ
അവന്റ വഴിക്ക് വിടുക.അവരെ പോലീസ് കൈകാര്യം ചെയ്ത് കൊള്ളും.നമ്മള്‍ ടെന്‍ഷന്‍ അടിച്ചാല്‍ നിയമ ലംഘകനു
ഒന്നും സംഭവിക്കില്ല.അവന്‍ അവന്റ വഴിക്ക് പോകും.നമ്മള്‍ രക്ത സമ്മര്‍ദ്ധം കൂട്ടി വേറെ അപകടത്തില്‍ ചെന്ന്‍ ചാടും.

റോഡിലെ അപകടം ഒഴിവാക്കാന്‍ രകത സമ്മര്‍ദ്ധം ഒഴിവാക്കാന്‍ മന:പൂര്‍വ്വമായ ശ്രദ്ധ വേണം.സൂക്ഷിക്കുക നമ്മള്‍
റോഡില്‍ പ്രകോപിതരാകുന്നെങ്കില്‍ വര്‍ദ്ധിച്ച രക്ത സമ്മര്‍ദ്ധമാണു അതിനു കാരണം.ആ തിരിച്ചറിവ് ആകട്ടെ
നമ്മളെ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നത്.
****************************************************************

അഭിപ്രായങ്ങളൊന്നുമില്ല: