2009, ഓഗസ്റ്റ് 30

പൂച്ചക്കാരു മണി കെട്ടും.

കേരളീയന്റെ ആശയാഭിലാഷങ്ങള്‍ നമ്മള്‍ ഒരു കൊട്ടയ്ക്ക് അകത്താക്കി കൊണ്ട് നടക്കുകയാണ്.പുറത്ത്
ആരെയും കാണിക്കാതെ കണ്ടാല്‍ പങ്കു വെച്ചുപോകുമോ എന്ന ഭയം.അല്ലെങ്കില്‍ അതൊരു കുറച്ചിലായി കാണുന്നവര്‍ അതും അല്ലെങ്കില്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതുന്നവര്‍.നല്ല വാക്കുകള്‍ കൊണ്ട് സമ്പന്നമാണ് മലയാളം.ദൈവത്തിന്റെ സ്വന്തം നാട് എന്ന മനോഹര പദം കൊണ്ട് ഉന്മത്തരായവര്‍.ഗത കാല
സ്മരണയെ വാനോളം പുകയ്ത്തി ഓണം കൊണ്ടാടുന്നവര്‍.എന്താണ് സ്മരണ എന്ന് ചോദിച്ചാല്‍ മിത്തുകളിലെ

ശ്രേഷ്ഠ കഥകള്‍ വിളമ്പി.വാചാലമാകും.ഒരുമയുടെ സൗഹ്രദത്തിന്റെ തേനൂറുന്ന വയ്ത്തരികളില്‍ വിസ്മയം സൃഷ്ടിക്കും
എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥ മലയാളിക്ക് പറയാന്‍ ഉണ്ടാകില്ലേ.ചോര്‍ന്നൊലിച്ച കുടിലില്‍ കഴിഞ്ഞിരുന്നതിനെ പറ്റി.ചാണക മണം നുകര്‍ന്ന് ഉറങ്ങിയ ബല്യ കാലത്തേ പറ്റി.ഒന്ന് ഓര്‍മ്മിക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ കാഴ്ച പാടുകള്‍ മാറ്റി മാറിയ്കാന്‍ സാദിക്കും.
മാറ്റങ്ങളോട് നമ്മള്‍ കാണിയ്ക്കുന്ന വിരക്തി ഓരോ ദിവസം കഴിയുംതോറും കൂടി കൂടി വരുകയാണു.
മണ്ണെണ്ണ വിളക്കിന്റെ ഓരത്തിരുന്ന പഠിച്ച നമുക്ക് കാര്‍ബണ്‍ടൈ ഓക്സൈഡ് പകരുന്ന വിഷാംശത്തെ പറ്റി ഉത്കണഠ
ഇല്ലായിരുന്നു.അത്രയേറെ ഹരിത ഭൂമി ആയിരുന്നു നമ്മുടേത്.മല മൂത്ര വിസര്‍ജ്ജനത്തിനു ഏതെങ്കിലും ഒരു ചെറു മരത്തിന്റെ
മറവ് മതിയായിരുന്നു.അത്രയേറെ വിശാലമായ പറബുകള്‍.ആര്‍ക്കും പരിഭവമില്ല പരാതിയില്ല.മലിനമാക്കപെടുന്ന
നമ്മുടെ ഭൂമി എന്ന വാചാടോപമില്ല.പുറത്തെറിഞ്ഞ വിസര്‍ജ്ജ്യങ്ങള്‍ കാക്കയ്കും പൂച്ചയ്ക്കും ആഹാരമായിരുന്നു.കോഴിയും
,പക്ഷികളുമെല്ലാം നമ്മുടെ മുറ്റങ്ങള്‍ ശുദ്ദീകരിച്ച് തന്നു.കാലം മാറി.ജന സംഖ്യാ വര്‍ദ്ധനയ്ക്ക് അനുസരിച്ച് കുടുംബങ്ങളുടെ
എണ്ണത്തിനനുസരിച്ച് വീടുകളായി.പറബുകളുടെ വിസ്തീര്‍ണ്ണം കുറഞ്ഞു.പുറത്തെ കക്കൂസ് വീടിനുള്ളിലായി.എന്നിട്ടും
നമ്മള്‍ ശുചിത്വ ബോധത്തില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്നു.


വീടിന്റെ എണ്ണ കൂടുതലനുസരിച്ച് കക്കുസുകള്‍ പെരുകി.കിണറുകളിലെ വെള്ളം മലിനമായി
കൊണ്ടിരിക്കുന്നു.തോടും വയലും വറ്റുകയോ,വരളുകയോ ചെയ്തപ്പോള്‍ വ്യാവലാതി പൂണ്ട നമ്മള്‍ കിണറുകളില്‍
കോളീഫോമിന്റെ അളവ് കൂടുന്നതറിയാതെ മലിന വെള്ളം കുടിച്ച് കൊണ്ടേയിരിക്കുന്നു.ഇതിനൊക്കെ ഒരു
മാറ്റം വരാന്‍ നമ്മള്‍ എന്നാണു പ്രയത്നിക്കുക.വഴക്കും വക്കാണവും കുശുംബും കൊണ്ട് പഞ്ജായത്താഫീസുകള്‍
വക്കാണക്കളരിയായി.എഴുത്തും വായനയുമില്ലാത്ത,നാടിനെയും,മാറുന്ന വികസന സങ്കല്‍പങ്ങളുമറിയാത്ത
പഞജായത്ത് മെബര്‍മാര്‍ റോഡ് വെട്ടി കലുങ്ങ് കെട്ടി കാശുണ്ടാക്കാനുള്ള പ്രയത്നത്തിലാണു.ഒരു സെമി ഗവണ്മെന്റായ
പഞ്ജായത്ത് മെംബര്‍മാര്‍ക്കാണു അവരവരുടെ വാര്‍ഡില്‍ വരുത്തേണ്ട മാലിന്യ നിര്‍മാര്‍ജ്ജനത്തെ കുറിച്ച്
ബോധവാന്മാരാകേണ്ടത്.മാലിന്യം കുന്നു കൂടിയാലും കിണറില്‍ നിന്നും കോരി കുടിച്ച വെള്ളത്തിലാണു
അണുബാദ ഉണ്ടായതെന്ന്‍ നമ്മള്‍ തിരിച്ചറിയണമെങ്കില്‍ മലേറിയയോ .മന്തോ വന്ന്‍ ആയിരങ്ങള്‍ ചത്തൊടുങ്ങണം.
അവസാനം ഡല്‍ഹി ലാബില്‍ പരിശോദിച്ച റിസല്‍ട്ടില്‍ കുടിവെള്ളത്തില്‍ കടന്ന ബാക്ടീരിയ ആണ് മരണ
കാരണമെന്ന്‍ സ്ഥിരീകരിക്കണം.അതേവരെ നമ്മള്‍ പരസ്പരം കൊബ് കോര്‍ത്ത് കൊണ്ടേയിരിക്കും.പണിയെടുക്കാതെ മറ്റുള്ളവന്റെ കീശ തപ്പി നടക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു.
ഗുണ്ടാ പിരിവും പെണ്‍ വാണിഭവും നടത്തി നാട്ടില്‍ സബന്നത നടിക്കുന്ന ചെറുപ്പക്കാരാണ്
നമ്മുടെ ശാപം.അവരെ വാനോളം പുകയ്ത്തി നടക്കുന്ന മാതാപിതാക്കളാണ് യദാഥത്തില്‍
നാടിന്റെ ശത്രുക്കള്‍.മറ്റുള്ളവരുടെ കഴുത്തില്‍ കത്തി വെച്ച് കൊണ്ട് വരുന്ന പണത്തിന്മേല്‍
സല്‍ക്കാരം നടത്തി കെട്ട് കാഴ്ചക്കാരായി ജീവിക്കുന്ന ഇത്തരക്കാരുടെ എന്റെ നാട് സകല
സംസ്കാര സബന്നതയും കാറ്റില്‍ പറത്തുന്നു.

പഴയെ കാല ജീവിതമല്ല ഇന്ന്‍ നമുക്കുള്ളത്.കെട്ടി നിര്‍ത്തിയ മല വിസര്‍ജ്ജ്യങ്ങള്‍,ഉപ ഭോഗത്തിന്
ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍.ഇതെല്ലാം കൊണ്ട് വരുന്ന പുതിയ രോഗങ്ങള്‍.
എന്തെ ഇതില്‍ നിന്നെല്ലാമുള്ള മോചനം നമുക്കാവശ്യമല്ലെ.അതിനുള്ള പ്രവര്‍ത്തനങ്ങളല്ലെ
ഇനി വേണ്ടത്.അത് ആരു ചെയ്യും.
എല്ലാപേരെയും പോലെ ഞാനും മേല്‍പോട്ട് നോക്കുന്നു.
പഴയൊരു ചൊല്ലു പോലെ പൂച്ചക്കാരു മണി കെട്ടും.

2009, ഓഗസ്റ്റ് 16

ദുബൈ റോഡിലെ അപകടങ്ങള്‍ അശ്രദ്ധമൂലമൊ?

മനോഹരവും,വ്രിത്തിയുള്ളതുമായ യു എ ഇ റോഡുകളിലൂടെ വാഹനം ഓടിക്കാന്‍ ഭാഗ്യം കൈവന്ന വ്യകതി എന്ന നിലയില്‍
ചില ആശങ്കകള്‍ പങ്ക് വെയ്ക്കുകയാണിവിടെ.ദിനം പ്രതി നിരവധി അപകടങ്ങളാണു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ഇതില്‍
മലയാളികളുടെ സാന്നിദ്ധ്യവും വിരളമല്ല.നാട്ടില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെടുംബോള്‍ റോഡിന്റെ ശോച്യാവസ്ഥ
വാഹനത്തിന്റെ നിലവാരമില്ലായ്ക മുതലായ കാര്യങ്ങളാണു ശ്രദ്ധയില്‍ പെടുക.മിക്കാവാറും മദ്യപിച്ച് വണ്ടി ഓടിച്ച് ഉണ്ടാക്കുന്ന
അപകടങ്ങളാണു കേരളത്തിന്റെ ദുരന്തം.എന്നാല്‍ നല്ല രീതിയില്‍ വിഭാവന ചെയ്തതും ,വ്യക്തമായ സിഗ്നല്‍ സംവിധാനങ്ങള്‍
ഉണ്ടായിട്ട് കൂടി ദുബൈല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കന്നതിന്റെ കാരണം എന്ത് ?അതില്‍ നിന്നും രക്ഷനേടാനുള്ള ഒറ്റമൂലി എന്ത് ?

വളരെ നാളായി ദുബൈ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് നമ്മുടെ
അശ്രദ്ധ തന്നെയാണു അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നത്.ഏറ്റവും കൂടുതല്‍ മാരകമാകുന്നത് ഹൈവേകളിലെ
അപകടമാണു.ഏറെക്കുറെ ഓവര്‍ സ്പീഡും അടുത്ത ട്രാക്കിലൂടെ വരുന്ന വാഹനത്തിന്റെ സ്പീഡ് മനസ്സിലാക്കാതെയുള്ള
ട്രാക്ക് മാറ്റവും ആണു ഹൈവേകളില്‍ ദുരന്തം വിതയ്ക്കുന്നത്.

നമ്മള്‍ മലയാളികള്‍ ഏറെക്കുറെ അപകടത്തില്‍ ചെന്ന്‍ ചാടുന്നത് ഭയം കൊണ്ടും റോഡിന്റെ അവസ്ഥയെ മനസ്സിലാക്കാനുള്ള
അജ്ഞത കൊണ്ടും ആണെന്നത് പരമാര്‍ത്ഥമാണു.ഹൈവേകളില്‍ ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്ത് ട്രക്കിന്റെ മുന്നില്‍ പെട്ടെന്ന്‍
ബ്രേക്ക് ചെയ്യുംബോഴുണ്ടാകുന്ന അപകടമാണു മാരകമാകുന്നത്.ഒരു കാരണ വശാലും ചെറിയ വാഹങ്ങള്‍ ട്രക്കിനു മുന്നില്‍
സഡന്‍ ബ്രേക്ക് ചെയ്യാന്‍ ഇട വരുത്തരുത്.കാരണം നിശ്ചിത സ്പീഡില്‍ വരുന്ന ട്രക്ക് ട്രൈവര്‍മാര്‍ക്ക് പെട്ടെന്ന്‍ മുന്നിലെത്തുന്ന
ചെറു വാഹനങ്ങള്‍ കണ്ണില്‍ പെട്ടെന്ന്‍ വരില്ല.ട്രക്കിനും വലിയ വാഹനങ്ങളും ചെറു വാഹനങ്ങളെ ഭയപ്പെടുത്തുന്നത്
സ്ഥിരമാണു.

ട്രൈവിംഗ് ഉല്ലാസമാക്കാനും ആക്സിഡന്റ് ഒഴിവാക്കാനുമുള്ള ഒറ്റ മൂലി റോഡില്‍ ടെന്‍ഷന്‍ കുറയ്ക്കുക എന്നത് തന്നെയാണു.
അടുത്ത ട്രാക്ക്കാരന്‍ അല്‍പം നിയമ ലംഘനം നടത്തിയാലും അവനില്‍ പ്രകോപിതരാവാതെ നിയമ ലംഘകനെ
അവന്റ വഴിക്ക് വിടുക.അവരെ പോലീസ് കൈകാര്യം ചെയ്ത് കൊള്ളും.നമ്മള്‍ ടെന്‍ഷന്‍ അടിച്ചാല്‍ നിയമ ലംഘകനു
ഒന്നും സംഭവിക്കില്ല.അവന്‍ അവന്റ വഴിക്ക് പോകും.നമ്മള്‍ രക്ത സമ്മര്‍ദ്ധം കൂട്ടി വേറെ അപകടത്തില്‍ ചെന്ന്‍ ചാടും.

റോഡിലെ അപകടം ഒഴിവാക്കാന്‍ രകത സമ്മര്‍ദ്ധം ഒഴിവാക്കാന്‍ മന:പൂര്‍വ്വമായ ശ്രദ്ധ വേണം.സൂക്ഷിക്കുക നമ്മള്‍
റോഡില്‍ പ്രകോപിതരാകുന്നെങ്കില്‍ വര്‍ദ്ധിച്ച രക്ത സമ്മര്‍ദ്ധമാണു അതിനു കാരണം.ആ തിരിച്ചറിവ് ആകട്ടെ
നമ്മളെ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നത്.
****************************************************************

2008, നവംബർ 28

കണിയാപുരം


കണിയാപുരം